അമുസ്ലിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം നല്‍കിയത് സാമന്ത

കെനിയയിലെ ഷോപ്പിംഗ് മാളില്‍ അതിക്രമിച്ച് കയറി അമുസ്ലിങ്ങളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം നല്‍കിയത് സാമന്ത ല്യൂത്‌വെയ്റ്റാണെന്ന് കെനിയന്‍ പൊലീസ്. വെസ്റ്റ്‌ഗേറ്റ് മാളിനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്കൊപ്പം നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് സാമന്ത ല്യൂത് വൈറ്റാണെന്ന് കെനിയന്‍ പൊലീസ് വെളിപ്പെടുത്തി. തീവ്രവാദികള്‍ക്കൊപ്പം നിന്ന് വെടിവെപ്പിന് നിര്‍ദ്ദേശം നല്‍കിയ സാമന്തയെ ‘ധീരയായ വനിത’യെന്നാണ് അല്‍ഷബാബ് വിശേഷിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ചാവേര്‍ പോരാളിയായിരുന്ന ജെര്‍മൈന്‍ ലിന്‍സെയുടെ വെള്ളക്കാരിയായ വിധവയാണ് സാമന്ത.
മുഖം മൂടി ധരിച്ച് വെസ്റ്റ്‌ഗേറ്റ് മാളിലുണ്ടായിരുന്ന സ്ത്രീ സാമന്തയാണെന്ന വെളിപ്പെടുത്തലുണ്ടായതിന് തൊട്ടുപിറകെയാണ് അവരെ ധീര വനിതയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അല്‍ഷബാബിന്റെ ട്വീറ്റ് വന്നത്.
https://www.facebook.com/Malayalivartha

























