പാക്കിസ്ഥാനില്‍ ശക്തമായ ഭൂകമ്പം; 200 ഓളം പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 200ഓളം പേര്‍ മരിച്ചു. ചൊവ്വാഴ്‌ച വൈകീട്ടാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു.
നിരവധി കെട്ടിടങ്ങളും വീടുകളും 8 മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.
ഇവിടങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























