ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരര്‍ ഷോപ്പിങ് മാളിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ ബന്ദികളാക്കിയതായും സൂചനയുണ്ട്. ആയുധധാരികളായ സംഘം മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
ഇവര്‍ മാളിന് സമീപം കാര്‍ബോംബ് സ്‌ഫോടനവും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടത്തിയവര്‍ ചാവേറുകളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha