Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വെസ്റ്റ്ബാങ്കിലെ ഫറാ ക്യാമ്പിൽ ഇസ്രായേൽ സേനയുടെ റെയ്ഡ് തുടരുന്നു.... 12 മണിക്കൂറിലേറെയായി റെയ്‌ഡ് തുടരുകയാണെന്ന് ഫലസ്തീൻ പത്രപ്രവർത്തകനും അനലിസ്റ്റുമായ നൂർ ഒഡെ പറഞ്ഞു...ഇസ്രായേൽ ഗവണ്മെന്റിന്റെ അജണ്ട വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചാണ്..

11 JUNE 2024 12:32 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ്ബാങ്കിലെ ഫറാ ക്യാമ്പിൽ ഇസ്രായേൽ സേനയുടെ റെയ്ഡ് തുടരുന്നു. 12 മണിക്കൂറിലേറെയായി റെയ്‌ഡ് തുടരുകയാണെന്ന് ഫലസ്തീൻ പത്രപ്രവർത്തകനും അനലിസ്റ്റുമായ നൂർ ഒഡെ പറഞ്ഞു. ഇസ്രായേൽ ഗവണ്മെന്റിന്റെ അജണ്ട വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചാണ്. കഴിയുന്നത്ര ഭൂമിയിൽ അധിനിവേശം നടത്തി പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും നൂർ ഒഡെ പറഞ്ഞു. യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാൻ്റ്‌സിൻ്റെ രാജിക്ക് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമാണിത്. വെസ്റ്റ് ബാങ്കിൽ ഒക്‌ടോബർ മുതൽ 530ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 9,000-ത്തിലധികം ആളുകളെ തടവിലാക്കുകയും ചെയ്തു.

 



അതേസമയം, ഖാൻ യൂനിസ് നഗരത്തിന് തെക്കുഭാഗത്തുള്ള അൽ-ഫുഖാരി പട്ടണത്തിലെ യൂറോപ്യൻ ആശുപത്രിക്ക് സമീപമുള്ള വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. നവജാത ശിശുക്കളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ കെയ്‌റോയിൽ എത്തിക്കഴിഞ്ഞു. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം. അവിടെ നിന്ന് അദ്ദേഹം ഇസ്രായേലിലേക്ക് പോകും, അവിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെയും കാണും. ബെന്നി ഗാൻ്റ്സുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 



ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗുമായും ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് നാളെ മാനുഷിക സഹായ സമ്മേളനങ്ങൾ നടക്കുന്ന അമ്മാനിലേക്ക് ബ്ലിങ്കൻ പോകുമെന്നാണ് വിവരം. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെയും അവിടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും അദ്ദേഹം കാണും. തുടർന്ന് ദോഹയിലേക്ക് പോകുന്ന ബ്ലിങ്കൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെയും മറ്റ് വിവിധ നേതാക്കളെയും കാണും. വെടിനിർത്തലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴിത്തിരിവുണ്ടായാൽ അത് ഖത്തറിൽ നിന്നാകും പ്രഖ്യാപിക്കുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends