Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ഇസ്രായേൽ വാക്ക് തെറ്റിച്ചിരിക്കുകയാണ്... ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍... ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇസ്രായേല്‍ നടത്തുന്നത് മറ്റൊരു നീക്കം...

14 JULY 2024 04:22 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ വാക്ക് തെറ്റിച്ചിരിക്കുകയാണ്. ലോകം മുഴുവൻ ഇസ്രായേൽ ഹമാസ് യുദ്ധം എന്നവസാനിക്കും എന്നുള്ളത് ഉറ്റു നോക്കുമ്പോൾ ചർച്ചകൾക്കൊന്നും ഒരു ഫലവുമില്ലാതെ ആയിരിക്കുകയാണ്. ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇസ്രായേല്‍ നടത്തുന്നത് മറ്റൊരു നീക്കം. ആക്രമണം നിര്‍ത്താന്‍ ഇസ്രായേലിന് പദ്ധതിയില്ല എന്നാണ് വിവരം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തിയത് സ്വന്തം പൗരന്മാരിലും മറ്റു രാജ്യങ്ങളിലും ചില തോന്നലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.ഗാസയില്‍ ഇസ്രായേല്‍ ശക്തമായ മിസൈല്‍ ആക്രമണം തുടരുകയാണ്. അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 80ലധികം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.

 

ഹമാസിന്റെ നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്രായേലിന്റെ ന്യായീകരണം. അതിനിടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിഞ്ഞുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്...ഗാസക്കെതിരായ ആക്രമണം ഇസ്രായേല്‍ വൈകാതെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഖത്തറിലും ഈജിപ്തിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ പ്രതിനിധികള്‍ എത്തുകയും ചെയ്തു. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ വിജയം കാണുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇസ്രായേല്‍ പിന്മാറി എന്ന സൂചനയാണ് ഈജിപ്ഷ്യന്‍ മധ്യസ്ഥരെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.സമാധാന കരാറിലെത്താന്‍ ഇസ്രായേലിന് ഉദ്ദേശമില്ല എന്നാണ് ഈജിപ്തിലെ പ്രതിനിധികള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച ഉപാധികളിലായിരുന്നു ഏറ്റവും ഒടുവിലെ ചര്‍ച്ചകള്‍.

ഹമാസ് അനുകൂലമായി പ്രതികരിക്കുകയും ഇസ്രായേലിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഖത്തറിലാണ് പുതിയ നിര്‍ദേശങ്ങളില്‍ന്മേല്‍ ആദ്യ ചര്‍ച്ചകള്‍ നടന്നത്. മൊസാദ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമായി. പിന്നീട് ഈജിപ്തിലായിരുന്നു തുടര്‍ചര്‍ച്ച. ആദ്യം ഉപാധികള്‍ അംഗീകരിച്ച ഇസ്രായേല്‍ പ്രതിനിധികള്‍ അവസാന നിമിഷം പുതിയ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഇതോടെ എല്ലാം തകിടം മറിഞ്ഞുവെന്നാണ് ഈജിപ്തിലെ പ്രതിനിധികളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.വൈരുദ്ധ്യമായി പ്രതികരിക്കുക, വൈകി മറുപടി നല്‍കുക, നേരത്തെ അംഗീകരിച്ച നിബന്ധനകള്‍ മാറ്റി പുതിയ നിബന്ധന മുന്നോട്ട് വെക്കുക എന്നിവയാണ് ഇസ്രായേല്‍ പ്രതിനിധികള്‍ ചെയ്യുന്നത്.

 

ചില കണ്ണില്‍പൊടിയിടല്‍ നീക്കമാണിതെന്ന് പറയപ്പെടുന്നു. ജനവികാരം അനുകൂലമാക്കുകയാണ് ലക്ഷ്യമത്രെ. ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലുണ്ടാക്കുകയാണ് ചെയ്യുന്നത്. ബന്ദികളുടെ മോചനത്തിന് വേണ്ടി ഇസ്രായേലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഇത് തണുപ്പിക്കുകയും ഇസ്രായേലിന്റെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതിനിടെ ഇസ്രായേലില്‍ നിര്‍ബന്ധിത സൈനിക സേവന കാലാവധി നീട്ടാന്‍ നീക്കം നടക്കുന്നു. പുരുഷന്മാരുടെ സൈനിക സേവന കാലാവധി നിലവില്‍ 32 മാസമാണ്. ഇത് മൂന്ന് വര്‍ഷമാക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (9 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (22 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends