Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!

22 SEPTEMBER 2024 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

ഇസ്രയേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി.

ഒരുകാലത്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമെന്നറിയപ്പെട്ടിരുന്ന ഉർമിയ തടാകം ഇപ്പോൾ വറ്റിവരളുകയാണ്. ശൈത്യകാലത്തും വസന്തകാലത്തും ഈ തടാകത്തിൽ ഏകദേശം ഒരു ബില്യൺ ക്യുബിക് മീറ്റർ വെള്ളം സംഭരിച്ചിരുന്നു, എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും വറ്റിപ്പോയി. ഇതുമൂലം സമീപത്ത് താമസിക്കുന്ന 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിലാണ്.കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ തടാകം പൂർണമായും വറ്റുന്നത്. ജലനിരപ്പ് നികത്താൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം വിജയിച്ചില്ല. സാറ്റലൈറ്റ് ഇമേജറി തടാകത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ ഒരു വലിയ വെളുത്ത ഉപ്പ് പാളി കാണിക്കുന്നുണ്ട്. ഇത് അമിതമായ ബാഷ്പീകരണം മൂലമാണെന്ന് വിദഗ്ധർ പറയുന്നു.നീണ്ട വരൾച്ചയും പ്രദേശവാസികളുടെ അമിത ജല ഉപയോഗവും തടാകത്തിന്റെ കൈവഴികളിൽ തടയണകൾ നിർമ്മിച്ചതുമാണ് തടാകത്തിന്റെ ഈ പ്രതിസന്ധിക്ക് കാരണം. തടാകത്തിലെ ജലത്തിന്റെ പ്രധാന സ്രോതസ്സായി പറയപ്പെടുന്ന സറീന് റൂഡിൽ നിന്നുള്ള വെള്ളം ആപ്പിൾ തോട്ടങ്ങളിലെ ജലസേചനത്തിനായി തിരിച്ചുവിട്ടതും

 

ഉർമിയ തടാകം ചുരുങ്ങാൻ കാരണമായതായി വിദഗ്ധർ കരുതുന്നു. 20 വർഷത്തിനുള്ളിൽ 95 ശതമാനം ജലവും നഷ്ടപ്പെട്ട തടാകം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്.ഉർമിയ തടാകം പൂർണമായി വറ്റിവരണ്ടത് പ്രാദേശിക കൃഷിയെയും വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുന്നു, തടാകം ചുരുങ്ങി ഇതിനകം തന്നെ തകർന്നിട്ടുണ്ട്. തടാകം വറ്റിയതിന് പിന്നാലെ അതിന്റെ അടിത്തട്ടിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങളും ഉപ്പുവെള്ളവും ഇപ്പോൾ പ്രദേശത്തെ ജനലക്ഷങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറുകയാണ്.ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഉർമിയ രക്ത തടാകം. ഗൂഗിൾ മാപ്പിലെ ചിത്രത്തിൽ വ്യക്തമായി കാണാം തടാകത്തിലെ ചുവന്ന നിറത്തിലെ വെള്ളം. ആ കാഴ്ച അദ്ഭുതമെന്ന് പറഞ്ഞാൽ മതിയാവില്ല. ഇൗ കാഴ്ചതേടി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള ചെമ്മീൻ ആവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു ഉർമിയ തടാകം. ജലനഷ്ടവും ഉയർന്ന ഉപ്പു സാന്ദ്രതയും അവയുടെ വളർച്ചയ്ക്കും പുനരുൽപാദനത്തിനും വെല്ലുവിളി ഉയർന്നതോടെ കാലക്രമേണ അത് നശിച്ചുപോവുകയും ചെയ്തു.ഇറാനിലെ ഉർമിയ തടാകം ഒരു കാലത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് തടാകമായിരുന്നു, എന്നാൽ വർഷങ്ങൾക്കുള്ളിൽ ഇത് ചുരുങ്ങി വലുപ്പം കുറഞ്ഞിരുന്നു.

 

ഇപ്പോൾ, തടാകം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെ, ഇറാന്റെ പ്രധാന ആഭ്യന്തര ടൂറിസം കേന്ദ്രം കൂടിയായിരുന്നു ഇത്. ഉര്‍മിയ തടാകം. ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഉര്‍മിയ തടാകം.കാലങ്ങളായി പല ശാസ്ത്രജ്ഞരും അന്വേഷിക്കുന്നതാണ് എങ്ങനെയാണ് തടാകം ചുവക്കുന്നു എന്നത്. ഇൗ ചോദ്യത്തിനുള്ള ഉള്ള യഥാർത്ഥ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചുവന്ന പിഗ്‌മെന്റുകളുള്ള ആൽഗകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് ചുവന്ന നിറത്തിന് കാരണമെന്നും ഇറാഖിനടുത്തുള്ള ഇറാനിലെ ഒരു തടാകത്തിലും സമാനമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ നാസ പറയുന്നത് വേനൽക്കാലത്ത് തടാകത്തിലെ ജലനിരപ്പ് കുറയുകയും വെള്ളത്തിൽ ഉപ്പ് സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends