Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....

24 OCTOBER 2024 04:28 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുള്ള എന്ന ആഗോള മുസ്ലീം ഭീകരസംഘടനയെ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നു. അടുത്ത പുതുവര്‍ഷത്തില്‍ ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്നാണ് ഇസ്രായേലിന്റെ ദൃഢനിശ്ചയം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകര സംഘടനയ്ക്ക് ഇനി നേതാക്കളില്ല. അണികളെ ഇസ്രായേല്‍ കൂട്ടമായി കൊന്നൊടുക്കുകയാണ്. ചാവേറുകളും പോരാളികളും ഉള്‍പ്പെടെ അറുപതു ശതമാനം ഹിസ്ബുള്ളകളെയും വധിച്ചതായി ഇസായേല്‍ അവകാശപ്പെടുന്നു. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ളയെ പശ്ചിമേഷ്യയില്‍ നിന്ന് തുടച്ചുനീക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ ഹമാസിനെയും പശ്ചിമേഷ്യയില്‍നിന്നു ഇസ്രായേല്‍ തുടച്ചുനീക്കുമെന്നാണ് നെതന്യാഹുവിന്റെ അന്ത്യശാസനം. ഹിസ്ബുള്ളയുടെ പുതിയ ആഗോള നേതാവായി അംഗീകരിക്കപ്പെട്ട ഷിയാ പുരോഹിതന്‍ ഹാഷിം സഫിയുദ്ദീനെ വധിച്ചതായി ഇസ്രായേല്‍ പറയുമ്പോള്‍ സഫിയുദീന്‍ വീരചരമം പ്രാപിച്ചതായി ഹിസ്ബുള്ളയും അംഗീകരിച്ചിരിക്കുന്നു. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു സഫീദി.

ലബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സമ്മതിച്ചു. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള സെപ്റ്റംബര്‍ 27ന് ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അടുത്ത നേതാവായി മാറിയിരുന്നു ഹാഷീം. ഒപ്പം ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു ഇയാള്‍.

 

ഒക്ടോബര്‍ നാലിനു ബെയ്റൂട്ടിലുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉറപ്പാക്കിയെങ്കിലും അന്നേദിവസം അക്കാര്യം പുറത്തുവിട്ടിരുന്നില്ല. സഫിയുദ്ദീനൊപ്പം ഹിസ്ബുള്ള ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡര്‍ അലി ഹുസൈന്‍ ഹാസിമയെയും വധിച്ചതായി ഇസ്രയേലി സേന ഇന്നലെയാണ് വ്യക്തമാക്കിയത്. 1964ല്‍ ദക്ഷിണ ലബനാനില്‍ ജനിച്ച ഹാഷിം സഫിയുദ്ദീന്‍ ഏറെക്കാലം ഇറാന്‍ നഗരമായ ഖുമ്മില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ലബനോനില്‍ തിരിച്ചെത്തിയത്. 2017ല്‍ യു.എസ് ഇദ്ദേഹത്തെ ഭീകരപ്പട്ടികയില്‍ പെടുത്തിയിരുന്നു.


സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ ആറു പേര്‍ക്കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഈ അവകാശവാദത്തില്‍ ഹിസ്ബുള്ള പ്രതികരണം പുറത്തിറക്കിയിട്ടില്ലെന്നു മാത്രമല്ല പ്രസ്ഥാനത്തെ നയിക്കാന്‍ ഇനി നേതാക്കളില്ലാതെ വരുന്നതില്‍ കടുത്ത ആശങ്കയിലുമാണ്. ഹിസ്ബുള്ളയെ ഏറ്റവുമധികം സഹായിച്ചിരുന്ന ഇറാനുനേരേയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൂചനകള്‍. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെയും അയാളുടെ പകരക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഭീകരരെയും വധിച്ചുകഴിഞ്ഞുവെന്നാണ് ലെബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ പറഞ്ഞത്.

ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജന്‍സ് തലസ്ഥാനമായ വടക്കന്‍ ബെയ്‌റൂട്ടില്‍ ഹാഷിം രഹസ്യസന്ദര്‍ശനത്തിന് എത്തിയതായി ഇസ്രായേലിന്റെ രഹസ്യനിരീക്ഷണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാഷിനും അനുയായികളും എത്തിയ കെട്ടിടം ഇസ്രായേല്‍ മിസൈല്‍ അയച്ച് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചിലധികം ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയ്ക്ക് പകരക്കാരനായി ഇറാന്‍ കണ്ടെത്തിയ നേതാവാണ് ഹാഷിം. ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ് നിയന്ത്രിച്ചിരുന്നത്.

ഇസ്രയേല്‍ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണില്‍ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പിന്തുണയോടു കൂടി ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും സായുധ കലാപകാരികളുമായ ഹിസ്ബുള്ളയെ അമേരിക്കയും ബ്രിട്ടണും ഓസ്േ്രടലിയയും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്ട്രേലിയയില്‍, ഹിസ്ബുള്ളയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും ഓസ്‌ട്രേലിയ നിരോധിച്ചിരുന്നു.

 

ഇസ്ലാമിക് സ്‌റ്റേറ്റ്, ബൊക്കോ ഹറാം തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെയും ഓസ്ട്രേലിയ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ചാമ്പലാക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends