Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം; വടക്കൻ ഗാസയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ബോംബാക്രമണം...

25 OCTOBER 2024 04:14 PM IST
മലയാളി വാര്‍ത്ത

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം. ബുധനാഴ്ചയാണ് കമന്ററായി പ്രവർത്തിച്ച മുഹമ്മദ് അബു ഇതിവി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ ജീവനക്കാരിലൊരാൾ കൊല്ലപ്പെട്ടതായി ബുധനാഴ്ച യുഎൻആർഡബ്ല്യുഎ ചൂണ്ടിക്കാട്ടി. ഹമാസിൻ്റെയും മറ്റ് സായുധ സംഘങ്ങളുടെയും അംഗങ്ങളായി പ്രവർത്തിക്കുന്നവർ യുഎൻആർഡബ്ല്യുഎ എന്ന ഏജൻസിയിൽ ഉണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇവരിൽ ഒരാളാണ് കൊല്ലപ്പെട്ട അബു ഇതിവി എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന കടന്നാക്രമണവും ഉപരോധവും യുദ്ധവും മൂലം ജീവിതം അസഹ്യമായ ഫലസ്തീനികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. നേരത്തെ ഒക്ടോബർ ഏഴിലെ ഹമാസിന്റെ തൂഫാനുൽ അഖ്സ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു എ ജീവനക്കാർ പങ്കാളികളായി എന്ന് ഇസ്രായേൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്ക് സഹായം നൽകുന്നത് നിർത്തിവെക്കാൻ ലോകരാഷ്ട്രങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി വലഞ്ഞ ഏജൻസി അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുകയായിരുന്നു.

ഒടുവിൽ, മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇസ്രായേലിന്റെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ വിവിധ രാഷ്ട്രങ്ങൾ തീരുമാനിക്കുകയായിരുന്നു.

 

 

കൊല്ലപ്പെട്ട മുഹമ്മദ് അബു ഇതിവി ഹമാസ് കമാൻഡറാണെന്നും ഇസ്രായേൽ പൗരന്മാരുടെ കൊലപാതകത്തിലും തട്ടിക്കൊണ്ടുപോകലിലും പങ്കാളിയാണെന്നും idfപറയുന്നു. 2022 ജൂലൈ മുതൽ യുഎൻആർഡബ്ല്യുഎയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഏജൻസിയുടെ ജീവനക്കാരുടെ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ചേർക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. ഉപരോധത്തിലും യുദ്ധത്തിലും തളർന്ന ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സന്നദ്ധസേവന കേന്ദ്രങ്ങളും ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

 

ഇതിനെ തകർത്താൽ ഫലസ്തീനികളെ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആയുധമില്ലാതെ കൂട്ടക്കൊല നടത്താം എന്ന കുബുദ്ധിയാണ് ഇസ്രായേലിനെ നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ജനുവരിയിൽ ഇസ്രായേൽ ആരോപണം ഉന്നയിച്ചത്. നിരവധി ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇത് മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം നിർത്തിവെക്കാൻ ലോകരാജ്യങ്ങൾക്ക് മേൽ ഇസ്രായേൽ സമ്മർദ്ദം  ചെലുത്തി.

 

 

 

യുഎസും സ്വിറ്റ്‌സർലൻഡും ജർമനിയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇതിനുവഴങ്ങി സഹായം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏജൻസിയിൽ പ്രവർത്തിച്ചിരുന്നത് ഹമാസ് കമാണ്ടറാണെന്ന ആരോപണവുമായി സൈന്യം രംഗത്ത് എത്തിയത്. അതിനിടെ വടക്കൻ ഗാസയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഇൻകുബേറ്ററിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന നിരവധി കുട്ടികളും മുതിർന്നവരും കൊല്ലപ്പെട്ടു. ബെയ്ത്ത് ലെഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. യുദ്ധത്തിലും മറ്റും പരിക്കേറ്റ നൂറ് കണക്കിനാളുകൾ ചികിത്സതേടിയ ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.

 

ഇരച്ചെത്തിയ ഇസ്രായേൽ ടാങ്കുകളും ബുൾഡോസറുകളും ആശുപത്രി ഉപരോധിക്കുകയായിരുന്നു. ഉടൻ തന്നെ എല്ലാവരും കെട്ടിടത്തിൽ നിന്ന് പുറത്തുപോകണമെന്ന് ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരും നിരവധി നവജാതശിശുക്കളും വെന്റിലേറ്ററിലും ഇൻകുബേറ്ററിലും അപ്പോൾ ചികിത്സയിലായിരുന്നു. ഇതൊന്നും വകവെക്കാതെ സൈന്യം ബോംബാക്രമണം നടത്തുകയായിരുന്നു. ഐസിയുവും ഓക്സിജൻ സ്റ്റേഷനുകളുമാണ് ആദ്യം തകർത്തത്. 160 ഓളം പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിന് പുറമെ അഞ്ച് നവജാത ശിശുക്കൾ ഇൻകുബേറ്ററുകളിലും നിരവധി കുട്ടികൾ വെന്റിലേറ്ററുകളിലുമുണ്ടായിരുന്നു.

 

 

ഡബ്ല്യൂഎച്ച്ഒയിൽ നിന്ന് മെഡിക്കൽ സൗകര്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യം ആശുപത്രി വളഞ്ഞതെന്ന് കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹുസാം അബു സഫിയ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസുകൾ സൈന്യം തടയുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends