Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ടാറ്റായുടെ 10,000 കോടി രൂപയിലധികം ആസ്തിയിൽ വളർത്തുനായയായ ടിറ്റൊയ്ക്കും അധികാരം . കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നു..

25 OCTOBER 2024 06:55 PM IST
മലയാളി വാര്‍ത്ത

ടാറ്റ എന്ന ബ്രാന്‍ഡിന് നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ടെങ്കിലും ആധുനിക ഇന്ത്യയില്‍ ടാറ്റയെന്നാല്‍ രത്തന്‍ ടാറ്റയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍, ചെയര്‍മാന്‍ എമരിറ്റസ് എന്ന പദവിയില്‍ തുടരുകയായിരുന്നു അദ്ദേഹം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ടാറ്റ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ജംഷെഡ്ജി ടാറ്റയില്‍ നിന്ന് ദോറാബ്ജി ടാറ്റയിലേക്കും തുടര്‍ന്ന് ജെ.ആര്‍.ഡി ടാറ്റയിലൂടെ രത്തന്‍ ടാറ്റയിലേക്കും പകര്‍ന്നു കിട്ടിയതാണ് ആ പാരമ്പര്യം. 1991ലാണ് രത്തന്‍ നവല്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഭാവി മുന്നില്‍ കണ്ട് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ പ്രോത്സാഹനത്തില്‍ ടാറ്റ ഗ്രൂപ്പിനെ ലോകോത്തര ബ്രാന്‍ഡാക്കി പ്രതിഷ്ഠിച്ച ജെആര്‍ഡി ടാറ്റയുടെ മരണശേഷം ആ വന്‍ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് രത്തന്‍ ടാറ്റയെത്തുകയായിരുന്നു.

 

10,000 കോടി രൂപയിലധികം ആസ്തിയുണ്ട് അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക്. എന്നാല്‍, ഈ സ്വത്തുക്കളുടെ അവകാശി ടാറ്റയുടെ ബന്ധുക്കള്‍ മാത്രമല്ലെന്നാണ് വില്‍പത്രം വ്യക്തമാക്കുന്നത്. ടാറ്റയുടെ വളർത്തുനായയായ ടിറ്റൊ, കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നതായാണ് ദേശീയ മാധ്യമ റിപ്പോർട്ട് 

ജർമൻ ഷെപ്പേർഡാണ് ടിറ്റൊ. പരിധികളില്ലാത്ത പരിചരണം ടിറ്റോയ്ക്ക് നല്‍കണമെന്നാണ് ടാറ്റയുടെ നിർദേശം. ടാറ്റയുടെ ദീർഘകാല പാചകക്കാരനായ രാജൻ ഷായാണ് ടിറ്റോയെ പരിചരിക്കുന്നത്.

തന്റെ ഫൗണ്ടേഷൻ, സഹോദരൻ ജിമ്മി ടാറ്റ, അർധ സഹോദരിമാരായ ഷിരീൻ, ഡിയാന ജീജാഭോയ്, വീട്ടുജോലിക്കാർ എന്നിവർക്കാണ് ടാറ്റ തന്റെ സ്വത്തുക്കള്‍ ഇഷ്ടദാനം നല്‍കിയിട്ടുള്ളത്.

അലിബോഗില്‍ 2000 ചതുരശ്ര അടിവരുന്ന ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താര റോഡിലുള്ള രണ്ടുനില കെട്ടിടം, 350 കോടിയിലധികം വരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ്, ടാറ്റ സണ്‍സിന്റെ 0.83 ശതമാനം ഓഹരി എന്നിവയാണ് രത്തൻ ടാറ്റയുടെ പ്രധാന സ്വത്തുക്കള്‍.

 

ടാറ്റ സണ്‍സിലെ രത്തൻ ടാറ്റയുടെ ഓഹരികള്‍ രത്തൻ ടാറ്റ എൻഡോവ്‍മെന്റ് ഫൗണ്ടേഷന് (ആർടിഇഎഫ്) കൈമാറും. നിലവില്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ടാറ്റയ്ക്ക് കീഴിലാണ് സുബയ്യ ജോലി ചെയ്യുന്നത്. ശന്തനുവിന്റെ സംരംഭമായ ഗുഡ്ഫെല്ലോസിലും ടാറ്റ നിക്ഷേപം നടത്തിയിരുന്നു. ആറ് വർഷം മുൻപാണ് ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. ടാറ്റയുടെ ഇതേപേരുള്ള നായ മരിച്ചതിനെ തുടർന്നായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends