അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു.പുലർച്ചെ 4:43 ന് 160 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 36.12 N, രേഖാംശം 71.16 E എന്നിവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നവംബർ 14 നും റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായതായി നേരത്തെ നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു .
ഉച്ചകഴിഞ്ഞ് 3:36 ന് 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 36.43 N, രേഖാംശം 71.39 E എന്നിവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























