Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?

23 NOVEMBER 2024 06:10 PM IST
മലയാളി വാര്‍ത്ത


ലെബനോനിലെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിലും ഇസ്രയേൽ വ്യോമാക്രമണം. നയീം ഖാസിമിനെ ലക്ഷ്യമിട്ടാണ് എട്ടു നില കെട്ടിടത്തിൽ ആക്രമണം ഉണ്ടായതെന്ന് പറയപ്പെടുന്നു . തലാൽ ഹാമിയ എന്ന മിലിട്ടറി ഓഫീസറും കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്നാണു പറയുന്നത് . ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇസ്രയേൽ വ്യോമാക്രണം നടന്നത്. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ നിലപാടിനെ അടിച്ചമർത്താനുള്ള ഇസ്രയേൽ ശ്രമത്തിന്റെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോർട്ട്.

ഹമാസ് ഹിസ്ബുള്ള നേതാക്കളെ തെരഞ്ഞു പിടിച്ചു വധിക്കുന്ന നയമാണ് ഇപ്പോൾ ഇസ്രായേൽ സേന ഇപ്പോൾ നടപ്പിലാക്കുന്നത് . ബെയ്‌റൂട്ട് മുഴുവനായും ഹിസ്ബുല്ലയുടെ കൈവശമാണ് . അതുകൊണ്ടുതന്നെ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞു നോക്കാൻ സിവിലിയൻസിനോട് ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബെയ്‌റൂട്ടിൽ മുഴങുന്നുണ്ട്.

ബെയ്റൂട്ടിലെ ബാസ്തായിലുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരിക്കേറ്റതായുമാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ലെബനീസ് ടെലിവിഷനായ അൽ മാനർ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ നടന്ന ആക്രമണത്തിൽ ബെയ്റൂട്ടിൽ എട്ട് നില കെട്ടിടം തകർത്തു. ഇതിന് ചുറ്റുമുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാല് ബോംബുകളാണ് ബെയ്റൂട്ടിൽ പതിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണ്. എന്നാൽ പാർപ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേർക്ക് അഞ്ച് മിസൈലുകൾ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാർത്താ എജൻസി റിപ്പോർട്ട് ചെയ്തത്.

ബെയ്റൂട്ടിലെ മധ്യമേഖലയിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുന്ന നാലാമത്തെ ആക്രമണമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. മൂന്ന് വലിയ സ്ഫോടനങ്ങൾ കേട്ടതായാണ് എഎഫ്പി മാധ്യമ പ്രവർത്തകൻ വിശദമാക്കുന്നത്.

വെള്ളിയാഴ്ച ഇസ്രയേൽ ലെബനോനിലെ തെക്കൻ മേഖലയിലും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹദത്ത്, ചൗഇഫാത്ത് മേഖലകളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.. ദർ അൽ അമൽ സർവ്വകലാശാല ആശുപത്രിക്ക് സമീപത്തുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആശുപത്രി ഡയറക്ടറും ആറ് സഹപ്രവർത്തരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ 200ലേറെ പേർ ഡോക്ടർമാരാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

ഞായറാഴ്ച ഇസ്രയേൽ റാസ് അൽ–നാബ്ബ ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ആക്രമണം ഹിസ്ബുള്ള തലവനെ ലക്ഷ്യമിട്ടാണെന്നാണ് പറയുന്നത് . സംഘത്തിൻ്റെ മുൻ മേധാവി ഹസൻ നസ്രല്ല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് നയീംഖാസിമിനെ നിയമിച്ചത് . ഇസ്രയേലിൻ്റെ കൊലപാതകം ഭയന്ന് നയീം ഖാസിം നേരത്തെ ലെബനനിൽ നിന്ന് പലായനം ചെയ്തിരുന്നു . ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ പ്രതിരോധശേഷിയുടെ പരീക്ഷണമായാണ് ഖാസിം വിശേഷിപ്പിച്ചത്,

1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം.

 

നസറുള്ളയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയായ നയിം ഖാസിം, ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ സംഘടനയ്ക്കായി വിദേശ മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.

ഹിസ്ബുള്ളയിലെ തീരുമാനങ്ങള്‍ എടുക്കുന്ന ശൂറാ കൗണ്‍സില്‍ ചേര്‍ന്നാണ് നയീമിനെ നേതാവായി തിരഞ്ഞെടുത്തത്. സയ്യിദ് ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹാഷിം സഫീദ്ദീനെ ഇസ്രായേൽ നേരത്തെ വധിച്ചിരുന്നു. ഇന്ന് നടന്ന ആക്രമണത്തിൽ നയീം ഖാസിം കൊല്ലപ്പെട്ടു എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (15 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (39 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (48 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

Malayali Vartha Recommends