ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ 28 മരണം....

ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ 28 യാത്രക്കാര്‍ മരിച്ചു. 181 യാത്രക്കാരുമായി തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്.
ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. തീ അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരമുള്ളത്. പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha
























