സങ്കടക്കാഴ്ചയായി.... ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...

സങ്കടക്കാഴ്ചയായി.... ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...വടക്കന്‍ ഗോവയിലെ ധര്‍ഗല്‍ ഗ്രാമത്തില്‍ സണ്‍ബേണ്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയാണ് ഡല്‍ഹി നിവാസി കുഴഞ്ഞുവീണ് മരിച്ചതെന്ന് പൊലീസ് . ഗോവയില്‍ നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പരിപാടിയാണ് സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവല്‍.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണി നിവാസിയായ കരണ്‍ കശ്യപ് (26) ആണ് മരിച്ചതെന്ന് വ്യക്തമാക്കി ഗോവ പോലീസ് വക്താവ് . ശനിയാഴ്ച രാത്രി 9:45നാണ് സംഭവം നടന്നത്. സണ്‍ബേണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മപുസയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പാര്‍ട്ടിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























