Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 14 പേര്‍ കൊല്ലപ്പെട്ട സംഭവം: പ്രതി കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ

03 JANUARY 2025 08:03 PM IST
മലയാളി വാര്‍ത്ത

ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയ ഷംസുദ്ദീന്‍ ജബ്ബാര്‍ ആദ്യം കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ. ബോര്‍ബണ്‍ സ്ട്രീറ്റില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിനുനേര്‍ക്കു നടന്ന ആക്രമണത്തില്‍ 14 പേരാണു കൊല്ലപ്പെട്ടത്.

ആക്രമണത്തിനു മുന്‍പ് ഇയാള്‍ നിരവധി വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ഇവയിലാണു കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നും എഫ്ബിഐ ഭീകരവിരുദ്ധ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റായ പറഞ്ഞു.

ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സ്വപ്നങ്ങളെക്കുറിച്ചും ജബ്ബാര്‍ വിഡിയോയില്‍ പറയുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കും മിനിറ്റുകള്‍ക്കും മുന്‍പും ഇയാള്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ അഞ്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ടെക്‌സസില്‍ ജനിച്ചുവളര്‍ന്ന യുഎസ് പൗരനായ ജബ്ബാര്‍, അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം നടത്തിയിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ചും കുടുംബത്തെ ഒരു ആഘോഷത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിനെക്കുറിച്ചും ജബ്ബാര്‍ ഈ വിഡിയോയില്‍ പറയുന്നു.

എന്നാല്‍ പദ്ധതി മാറ്റിയത് 'വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം' എന്നതില്‍നിന്നു വാര്‍ത്താ തലക്കെട്ടുകള്‍ മാറിപ്പോകുമെന്നതിനാലാണെന്നും വിഡിയോയില്‍ പറയുന്നു. ഈ വേനല്‍ക്കാലത്തിനു മുന്‍പായാണ് ഐഎസില്‍ ചേര്‍ന്നതെന്നും ഇയാള്‍ പറയുന്നു. ജബ്ബാറിന്റെ ഫെയ്‌സ്ബുക് പേജില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 1.29നും 3.02നുമായിരുന്നു വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ പിന്നീടു കൊല്ലപ്പെട്ടു.

 

10 വര്‍ഷത്തിലേറെ ഇയാള്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007 മാര്‍ച്ച് മുതല്‍ 2015 ജനുവരി വരെയായിരുന്നു പ്രവര്‍ത്തന കാലാവധി. സൈന്യത്തില്‍ എച്ച്ആര്‍, ഐടി വിദഗ്ധനായിരുന്നു. 2009 ഫെബ്രുവരി മുതല്‍ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ജനുവരിയില്‍ സജീവ സേവനത്തില്‍നിന്നു മാറിയെങ്കിലും റിസര്‍വ് യൂണിറ്റിന്റെ ഭാഗമായി 2020 ജൂലൈ വരെ പ്രവര്‍ത്തിച്ചിരുന്നു. സ്റ്റാഫ് സര്‍ജന്റ് എന്ന റാങ്കിലാണു വിരമിച്ചത്.

2010ല്‍ സെന്‍ട്രല്‍ ടെക്‌സസ് കോളജില്‍നിന്ന് അസോഷ്യേറ്റ് ബിരുദവും 2017ല്‍ ജോര്‍ജിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ടെന്ന് ഷംസുദ്ദീന്റേതായി ഓണ്‍ലൈനില്‍ ലഭ്യമായ റെസ്യൂമെയില്‍ പറയുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നീ മേഖലകളിലാണ് ബിരുദങ്ങള്‍. ബിസിനസ് ഡെവലപ്‌മെന്റ്, ഡേറ്റ എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്.

 

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോകളും ജബ്ബാറിന്റെ ഫോണുകളും ലാപ്‌ടോപ്പുകളും എഫ്ബിഐയും സുരക്ഷാ സേനകളും പരിശോധനയ്ക്കു വിധേയമാക്കുകയാണ്. സൈനികനായിരുന്ന ഒരാള്‍ എങ്ങനെയാണ് ഭീകരവാദത്തിലേക്കു പോയതെന്നതിലേക്കു സൂചന എന്തെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (8 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (20 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends