എത്യോപ്യയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി; സെൻട്രൽ മൗണ്ട് ഡോഫനിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായി

എത്യോപ്യയിൽ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. എത്യോപ്യയിലെ സെൻട്രൽ മൗണ്ട് ഡോഫനിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായി.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പ്രദേശത്ത് അടുത്തിടെ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.അടിക്കടിയുള്ള ഈ ഭൂചലനങ്ങൾ ഒരു വലിയ ദുരന്തത്തേക്കുള്ളതാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
പ്രത്യേകിച്ച് ആഡിസ് അബാബയിൽ നിന്ന് ഏകദേശം 142 മൈൽ അകലെയുള്ള അവാഷ് ഫെൻ്റേൽ മേഖലയിൽ, സമീപ ആഴ്‌ചകളിൽ, പ്രദേശത്ത് ഒരു ഡസനിലധികം ചെറിയ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്, ജനങ്ങൾ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്അപകടസാധ്യതയുള്ള താമസക്കാരെ സുരക്ഷിത
സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് അപകടങ്ങൾ തടയാൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് . ഭൂചലനം തുടരുകയും കൂടുതൽ ശക്തമാവുകയും ചെയ്യുന്നു, ഏറ്റവും പുതിയത് ഒറ്റരാത്രികൊണ്ട് ആഡിസ് അബാബയിൽ അനുഭവപ്പെട്ടു,
https://www.facebook.com/Malayalivartha

























