Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ട്രംപിന്റെ മനം നിറയും... അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ കോടികള്‍ അമ്മാനമാടും; സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത് 150 മില്യണ്‍ ഡോളര്‍

05 JANUARY 2025 08:32 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ആ ദിവസം വന്നെത്തുകയാണ്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം വരവിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നിയുക്ത പ്രസിഡന്റ് ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങ് ലോകത്തെ വിസ്മയിപ്പിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.

ഇതുവരെ കണ്ടതില്‍ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേല്‍ക്കുകയെന്നും സൂചനകളുണ്ട്. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ട്രംപിന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍ സ്ഥാപിച്ച 107 മില്യണ്‍ ഡോളറിന്റെ ഉദ്ഘാടന ധനസമാഹരണ റെക്കോര്‍ഡ് ഇക്കുറി തകര്‍ക്കപ്പെടുമെന്ന് ഉറപ്പാണ്.

ഏകദേശം 150 മില്യണ്‍ ഡോളര്‍ ഇക്കുറി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. അതായത് 1200 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇത്തവണ സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത്. ശതകോടീശ്വരന്മാരും ടെക് ഭീമന്മാരും സംഭാവന നല്‍കാന്‍ അണിനിരക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നുവെന്നാണ്. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും.

അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിള്‍ ഒരു കമ്പനി എന്ന നിലയില്‍ സംഭാവന നല്‍കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരില്‍ ഒരു മില്യണ്‍ സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. റോബിന്‍ഹുഡ് മാര്‍ക്കറ്റ്‌സ്, ആമസോണ്‍, ഓപ്പണ്‍ എ ഐ, ടൊയോട്ട മോട്ടോര്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ക്രിപ്റ്റോ കമ്പനികളായ ക്രാക്കന്‍, റിപ്പിള്‍, ഒന്‍ഡോ തുടങ്ങിയ കമ്പനികളും വന്‍ തുക സംഭാവന ചെയ്യുന്നുണ്ട്.

റീട്ടെയില്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമായ റോബിന്‍ഹുഡ് മാര്‍ക്കറ്റ്‌സ് 2 മില്യണ്‍ ഡോളറാണ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് സംഭാവന നല്‍കിയത്. ടൊയോട്ട മോട്ടോര്‍ ഓഫ് നോര്‍ത്ത് അമേരിക്കയും 1 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നുണ്ട്. യൂബര്‍ ടെക്നോളജീസും അതിന്റെ സിഇഒ ദാരാ ഖോസ്രോഷാഹിയും ഒരു മില്യണ്‍ ഡോളര്‍ വീതം സംഭാവന നല്‍കി. ആമസോണ്‍ 1 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുകയും ഒ ടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയില്‍ സ്ഥാനാരോഹണ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

സിറ്റാഡല്‍ എല്‍എല്‍സി ഹെഡ്ജ് ഫണ്ടിന്റെ സ്ഥാപകനായ കെന്‍ ഗ്രിഫിനും ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് ഗ്രിഫിന്‍ സംഭാവന നല്‍കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, തുടങ്ങി നിരവധി ശതകോടീശ്വരന്മാരും ടെക് ഭീമന്മാരും സംഭാവന നല്‍കാന്‍ അണിനിരക്കുകയാണ്. ഇവരുടെ സംഭാവനക്കണക്ക് വരും ദിവസങ്ങളിലേ കൃത്യമായി അറിയാനാകു.

അതേസമയം ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സിരി ഉപയോഗിച്ച് ആപ്പിള്‍ കമ്പനി നിരീക്ഷിച്ചെന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള കാര്യം അമേരിക്കയില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍ കമ്പനി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉപയോക്താക്കള്‍ക്കടക്കം ആപ്പിള്‍ 95 മില്യണ്‍ ഡോളര്‍ (ഏകദേശം 820 കോടി രൂപ) മൊത്തത്തില്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെ കമ്പനി സി ഇ ഒ ടിം കുക്ക്, ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനായുള്ള സ്ഥാനാരോഹണ ഫണ്ടിലേക്ക് വന്‍ തുക സംഭാവന നല്‍കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നുവെന്നാണ് വവരം. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും. അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിള്‍, ഒരു കമ്പനി എന്ന നിലയില്‍ സംഭാവന നല്‍കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരില്‍ ഒരു മില്യണ്‍ സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

 

"  "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (9 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (10 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (22 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends