Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...

05 JANUARY 2025 11:58 AM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ. ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു. ഹമാസ് കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ വിശദീകരണം. വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതായത് ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥ ശ്രമത്തെ ഇസ്രയേല്‍ പരിഗണിക്കുന്നില്ല. ഖാന്‍യൂനസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം തുടരുമെന്നാണ് സൂചന. അതിനിടെ ഹമാസും ഇസ്രയേലിനെ പ്രകോപിപ്പിക്കല്‍ തുടങ്ങി.

450 ദിവസം മുമ്പ് ഇസ്രയേലില്‍ നിന്നും പിടികൂടി പട്ടാളക്കാരിയുടെ വീഡിയോ അവര്‍ പുറത്തു വിട്ടു. ജീവന് വേണ്ടി പൊട്ടിക്കരയുന്ന പട്ടാളക്കാരിയാണ് വീഡിയോയിലുള്ളത്. ആക്രമണം തുടര്‍ന്നാല്‍ ബന്ദികളെ തീര്‍ക്കുമെന്ന വിലപേശലാണ് ഇതിലൂടെ ഹമാസ് നടത്തുന്നത്. ഇതിനോടും ഇസ്രയേല്‍ യുദ്ധ ഭാഷയില്‍ പ്രതികരിച്ചാല്‍ പശ്ചിമേഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണമാകും.ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ മധ്യസ്ഥരും ദോഹയിലേക്ക് പോയിട്ടുണ്ട്.

 

കഴിഞ്ഞ ആഴ്ച വടക്കന്‍ ഗാസയില്‍ കമാല്‍ അദ്വാന്‍ ആശുപത്രി ആക്രമിച്ച് ഇസ്രയേല്‍ തടവിലാക്കിയ ആശുപത്രി ഡയറക്ടറെ വിട്ടയയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.ആശുപത്രി കേന്ദ്രീകരിച്ച് ഹമാസ് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 45,717 ആയി.വ്യാഴാഴ്ച 77ഉം വെള്ളിയാഴ്ച 73ഉം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍ മാത്രമാണിത്. ആളുകളുടെ എണ്ണം ഇനിയും കൂടാമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിക്കുന്നു.കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഹുസ്സാം അബു സഫിയയെ തടങ്കലില്‍ വച്ച നടപടിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി.

ഗസ്സയുടെ ആരോഗ്യമേഖലയെ 'ഉന്മൂലനം' ചെയ്യാനുള്ള ശ്രമങ്ങള്‍ വംശഹത്യയുടെ' പ്രതീകമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലെ 27 ആരോഗ്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ 136 ലേറെ ആക്രമണങ്ങള്‍ നടത്തിയതായി യു.എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍ക്കര്‍ തുര്‍ക്ക് പറഞ്ഞു.അതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരടുനിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലവിഷയങ്ങളിലും ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയില്‍ മൂന്നുഘട്ടങ്ങളായുള്ള വെടിനിര്‍ത്തലിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഓരോ ഘട്ടത്തിലും 42 ദിവസം വീതമായിരിക്കും.ആദ്യഘട്ടത്തില്‍ തെക്കന്‍ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ സേന പിന്‍വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (8 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (20 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends