Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഗാസയില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഹമാസിന്റെ മുന്‍കരുതല്‍..നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേലിന് വിട്ടുനില്‍കി ഹമാസ്..ഫലസ്തീനി തടവുകാരെ ഇസ്രായേലും ഹമാസിന് കൈമാറി..

27 FEBRUARY 2025 03:10 PM IST
മലയാളി വാര്‍ത്ത

നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേലിന് വിട്ടുനില്‍കി ഹമാസ്. ഇതിന് പകരമായി ഫലസ്തീനി തടവുകാരെ ഇസ്രായേലും ഹമാസിന് കൈമാറി. അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമായി.ബന്ദികളുടെ മൃതദേഹങ്ങള്‍ ദക്ഷിണ ഗസ്സയില്‍ വെച്ചാണ് റെഡ്‌ക്രോസിന് കൈമാറി. അര്‍ധരാത്രിയോടെ കെരാം ഷാലോമിലാണ് മൃതദേഹങ്ങള്‍ കൈമാറിയത്.

വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ വെച്ചാണ് ഇസ്രായേല്‍ ബന്ദികളെ കൈമാറിയത്. റെഡ്‌ക്രോസിനാണ് ഇസ്രായേല്‍ തടവുകാരെ കൈമാറിയത്. 600 തടവുകാരെയാണ് ഇസ്രായേല്‍ ഇത്തരത്തില്‍ വിട്ടുനല്‍കിയത്.നേരത്തെ, തടവുകാരുടെ മോചനം ഇസ്രായേല്‍ വൈകിപ്പിച്ചത് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുളവാക്കിയിരുന്നു. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തില്‍ പുരോഗതിയുണ്ടായിരിക്കുന്നത്.

 

തടവുകാരെ വിട്ടയക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുന്നത് കരാറിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. തടവുകാരെ വിട്ടയക്കാതെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സാധ്യമാകില്ലെന്നും അവര്‍ വ്യക്തമാക്കി.ഇതിനിടെയാണ്, മധ്യസ്ഥര്‍ മുന്‍കൈയെടുത്ത് ഇരു കൂട്ടര്‍ക്കുമിടയില്‍ ധാരണയുണ്ടാക്കിയത്.അതിനിടെ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടി ഇസ്രായേല്‍ കടുപ്പിച്ചു. ഹെബ്രോണ്‍, തുല്‍കറം, നെബലൂസ് പ്രദേശങ്ങളില്‍ നിന്ന് 50ലധികം പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

നൂര്‍ ശംസ് ക്യാമ്പില്‍ നിന്ന് അഭയാര്‍ഥി പ്രവാഹമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഹമാസ് മോചിപ്പിച്ച ആറ് ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരം 620 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയക്കേണ്ടിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (15 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (23 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (39 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends