പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം.... ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഒറ്റരാത്രികൊണ്ട് ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 2.2 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43 ഡോളറിൽ എത്തി.
ചുരുങ്ങിയ സമയത്തിനുള്ളിൽ വിലയിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം ആഗോള സമ്പദ്‌വ്യവസ്ഥയെ ആശങ്കയിലാക്കുന്നുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോർവിളി കടുക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യതയേറെയാണ്.
അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കണമെങ്കിൽ യുദ്ധനഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറാൻ. .
"
https://www.facebook.com/Malayalivartha


























