വിശന്നു വലയുമ്പോള്‍ ആഹാരം മോഷ്ടിച്ചാല്‍ കുറ്റമല്ലെന്ന് കോടതി

വിശന്നു വലയുന്നവന്‍ ആഹാരം മോഷ്ടിച്ചാല്‍ അത് കുറ്റമല്ലെന്ന് കോടതി വിധി. ഇറ്റാലിയന്‍ കോടതിയാണ് പട്ടിണിമൂലം ചെറിയ അളവിലുള്ള ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റമല്ലെന്ന് വിധിച്ചിരിക്കുന്നത്. റൊമാന്‍ ഓസ്ട്രിയാകോവ് എന്നയാളുടെ കേസിലാണ് കോടതി വിധി.
യുക്രയിനില്‍ നിന്ന് കുടിയേിയ ആളാണ് ഓസ്ട്രിയാകോവ്. ഇയാള്‍ക്ക് വീടില്ല. 2011 ലാണ് ജെനോവയിലെ സുപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് കഷണം ചീസും ഒരു പായ്ക്കറ്റ് സോസേജും ഇയാള്‍ മോഷ്ടിച്ചത്. എന്നാല്‍ ഇവിടെ നിന്നുതന്നെയെടുത്ത റൊട്ടിക്കഷണങ്ങള്‍ക്ക് ഇയാള്‍ പണം നല്‍കുകയും ചെയ്തു. സാധനം വാങ്ങാനെത്തിയ മറ്റൊരാളാണ് മോഷണം കണ്ടത്. ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലക്കാരനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ഓസ്ട്രിയോവ് പിടിയിലായി. ആറുമാസം തടവും 100 യൂറോ പിഴയുമായിരുന്നു ശിക്ഷ. ഓസ്ട്രിയോകോവിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി വന്നത്. ഇയാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha