പതിനാറുകാരിയെ നാട്ടുകൂട്ടം തീകൊളുത്തി കൊന്നു

ഇസ്ലാമബാദില്‍ അയല്‍ക്കാരായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീ കൊളുത്തി. ഒളിച്ചോടാന്‍ സഹായിച്ചതിലൂടെ ഗ്രാമത്തിന്റെ അഭിമാനത്തിന് കളങ്കം പറ്റി എന്നു ചൂണ്ടിക്കാട്ടി അബോട്ടാബാദിലെ ഗോത്രസഭയാണ് കുട്ടിയെ തീ കൊളുത്തന്‍ ഉത്തരവിട്ടത്.ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്ത് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഗോത്രസഭ തീരുമാനത്തിന് ശേഷം യുവാവും യുവതിയും ഒളിച്ചോടാന്‍ ഉപയോഗിച്ച വാനില്‍ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha