കൈയ്യുടനെ നടപടി... ഇവിടെ വര്‍ഷങ്ങള്‍ സുഖിച്ചശേഷം മാത്രം; സൗദിയില്‍ ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തടവും 1000 ചാട്ടയടിയും

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് തടവും ചാട്ടയടിയും ശിക്ഷ. കേസിലെ പ്രതിയായ സൗദി പൗരന് കീഴ് കോടതി വിധിച്ച ശിക്ഷ മക്ക പ്രവശ്യ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു. പ്രതിക്ക് രണ്ട് വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനല്‍ കോടതി നേരത്തെ വിധിച്ചത്.
വിചാരണാ വേളയില്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നായിരുന്നു പ്രതിയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha