ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേർക്ക് ദാരുണാന്ത്യം. ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മോശം കാലവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. ഈ മാസം അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണിത്.
'ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു. ഇനി സമയമില്ല എന്നായിരുന്നു' പൈലറ്റിന്റെ അവസാന സന്ദേശം. അമേരിക്കന്‍ സമയം ഞായറാഴ്ച ഉച്ചക്ക് 12. 50 ഓടെയാണ് ജെറ്റ് ജനവാസമേഖലയ്ക്ക് സമീപം തകര്‍ന്ന് വീണത്.
വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും മരിച്ചതായി അമേരിക്കന്‍ ഗതാഗത സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.
35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ വിമാനത്തില്‍ ഐസ് രൂപപ്പെട്ടതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നതായും വിവരമുണ്ട്.
കൂടുതല്‍ ഉയരത്തിലേക്ക് പോകാന്‍ പൈലറ്റ് അനുമതി ചോദിച്ചെങ്കിലും അതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴോട്ട് പതിക്കുകയായിരുന്നെന്നാണ് വിവരമുള്ളത്.
"
https://www.facebook.com/Malayalivartha

























