കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിളവീട്ടിൽ അഭിനവാണ് (14) മരിച്ചത്.
തിങ്കൾ രാത്രി 7.30നാണ് സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്കുസമീപമുള്ള മണ്ഡപത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുട്ടിക്കാണ് അപകടം സംഭവിച്ചത്.
അലങ്കാരദീപത്തിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ: അരുൺകുമാർ. അമ്മ: ഷിബ. ഒരു സഹോദരിയുണ്ട്. പാറശാല പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha

























