ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം...

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട് പേരും നേരിട്ട ഗെയിമുകള്‍ക്ക് ജയിച്ചു. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോ ആറാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്‌റ്റിയെയാണ് ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത് (21-17, 21-10).
പി വി സിന്ധു ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്യേര്‍സ്‌ഫെല്‍ഡിനെ 21-12,21-14 ന് കീഴടക്കി. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ ബി ഡബ്ല്യു എഫ് കിരീടമാണിത്. ലക്ഷ്യ സെന്‍ ഒരു വര്‍ഷമായി കിരീടവിജയമില്ലാതെ സമ്മര്‍ദ്ദത്തിലായിരുന്നു. രണ്ടാമത്തെ ഹൈലോ ഓപണ്‍ ട്രോഫി ഉയര്‍ത്തിക്കൊണ്ടാണ് താരം കിരീടം നേടിയത്.
2025 നവംബറില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ ജേതാവായതിന് ശേഷം ലക്ഷ്യ സെന്നിന് കിരീടപ്പോരില്‍ ലക്ഷ്യം തെറ്റിയിരുന്നു. ഈ വര്‍ഷം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയത് മാത്രമാണ് ലക്ഷ്യയുടെ ശ്രദ്ധേയ പ്രകടനമുള്ളത്. പരിക്കും ഫോം നഷ്ടവും കാരണം വലഞ്ഞ താരത്തിന് ജര്‍മനിയിലെ കിരീടവിജയം പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























