ജപ്പാനില്‍ വന്‍ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ജപ്പാന്റെ കിഴക്കന്‍ തീരത്ത് വന്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. തലസ്ഥാന നഗരമായ ടോക്കിയോയിലും ഭൂചലനമുണ്ടായി. ജപ്പാന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം 1.50നാണ് ഭൂചലനം ഉണ്ടായത്. ഫുക്കുഷിമ ആണവ നിലയത്തിന് ഭീഷണിയില്ലെന്നാണ് സൂചന.കാര്യമായ നാശനഷ്‌ടങ്ങളും ഇല്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha