ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം 1000 രൂപ

കഴിഞ്ഞ ദിവസം തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയുടെ മൊഴി പുറത്ത് . സെൻട്രൽ ജയിലിലേക്ക് ലഹരി വസ്‌തുക്കളും മൊബെെൽ ഫോണും അടക്കമുള്ള സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്നും അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നുമാണ് മൊഴി.
ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബെെൽ ഫോൺ എറിഞ്ഞ് നൽകാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസമാണ് അക്ഷയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥർ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇവരെ പിടികൂടാൻ നിർദേശം നൽകുകയും ചെയ്‌തു. പൊലീസുകാരെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha