തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂര്‍ വഴി കഞ്ചാവ് കടത്തല്‍.... എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്.
സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. സിബിനില്‍ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും. വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് വ്യാപകമായിരിക്കുകയാണ്.
പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്സ്‌റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോള്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്. കഴിഞ്ഞ ദിവസം 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത്
പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ സിംഗപ്പൂരില്‍ നിന്നും 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവേ പിടിയിലായിരുന്നു.
അന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ ഇത് എവിടേക്കാണെന്നോ ആരൊക്കെയാണ് പിന്നിലെന്നോ കസ്റ്റംസിന് ഇതുവരെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha