കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനത്തില്‍ നേട്ടം...

കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനമായ കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ്, ഡ്രൈവിംഗ് സ്‌കൂള്‍, ബസ് സ്റ്റേഷനുകളില്‍ ലീസിന് നല്‍കിയ ഷോപ്പുകള്‍ തുടങ്ങിയവയില്‍ നിന്ന് കൊല്ലം ജില്ലയില്‍ മികച്ച നേട്ടം. രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍. കൊല്ലം ഡിപ്പോയില്‍ പ്രതിദിനം 15,000 രൂപയും മറ്റ് ഡിപ്പോകളില്‍ 5000 രൂപയുമാണ് ശരാശരി കൊറിയര്‍ വരുമാനം.
കഴിഞ്ഞ വര്‍ഷം ചടയമംഗലം ഡിപ്പോയില്‍ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലനത്തിലൂടെ 59 പേര്‍ ഹെവി ലൈസന്‍സെടുത്തു. 21 പേര്‍ക്ക് ഇരുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സും ലഭിച്ചു. 19.30 ലക്ഷമാണ് ആഗസ്റ്റ് വരെ സ്‌കൂളില്‍ നിന്ന് ലഭിച്ച വരുമാനം.ചെറിയ കവര്‍ മുതല്‍ പരമാവധി 15 കിലോ വരെ കൊറിയര്‍ അയയ്ക്കാനാകും
ഒരു കിലോ മുതല്‍ 120 കിലോവരെ പാഴ്സലായിട്ടാണ് അയയ്ക്കാനാവുന്നത്. വസ്തുവിന്റെ ഭാരവും ദൂരവും കണക്കാക്കി 30 മുതല്‍ 245 രൂപ വരെയാണ് കൊറിയര്‍ സര്‍വീസ് നിരക്ക്. അഞ്ചുകിലോ വരെയുള്ളവ 200 കിലോമീറ്ററിനുള്ളില്‍ പാഴ്‌സല്‍ അയയ്ക്കാനായി 110 രൂപയും 800 കിലോമീറ്ററിന് 430 രൂപയുമാണ്. 105 മുതല്‍ 120 കിലോ വരെയുള്ള സാധനങ്ങള്‍ അയയ്ക്കാനായി 200 കിലോമീറ്ററിനുള്ളില്‍ 619.20 രൂപയും 800 കിലോമീറ്ററിനുള്ളില്‍ 2491.20 രൂപയുമാണ്.
https://www.facebook.com/Malayalivartha