Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൊവ്വയില്‍ കണ്ടെത്തിയ ഷൂവിനെ പറ്റിയുള്ള വിവാദം കൊഴുക്കുന്നു, കണ്ടെത്തിയത് അന്യഗ്രഹ ജീവികളുടെ ഷൂ തന്നെയോ ?

25 AUGUST 2016 02:26 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രം ഇത്രയേറെ പുരോഗതിയിലെത്തിയിട്ടും ഇത് വരെ മനുഷ്യന് മറുപടിയില്ലാത്ത ചോദ്യമായി നില്‍ക്കുന്നതാണ് അന്യഗ്രഹ ജീവികള്‍. മനുഷ്യന്റെ കഴിവുകള്‍ മുഴുവന്‍ ഉപയോഗിച്ച് പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും ഇത് വരെ ശരിയായൊരു ഉത്തരം കണ്ടെത്താന്‍ കഴിയാത്ത വിഭാഗമാണ് അന്യഗ്രഹ ജീവികളെപ്പറ്റിയുള്ളത്. ഹോളീവുഡിലും ബോളീവുഡിലും ബോക്‌സ് ഓഫിസിനെ ഇളക്കി മറിച്ച ഒട്ടേറെ സിനിമകളും ഇതേ വിഷയത്തില്‍ ഇറങ്ങിയിട്ടുമുണ്ട്. നിരവധി വീഡിയോകളും ചിത്രങ്ങളും യൂട്യുബിലും, ഇന്റര്‍നെറ്റിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രചരിക്കുന്നുമുണ്ട്.

അതെ സമയം കഴിഞ്ഞ ദിവസം ചൊവ്വയില്‍ നിന്നും കണ്ടെത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്കു വിഷയമായിരിക്കുന്നത്. നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി അയച്ചുകൊടുത്ത ഒരു ചിത്രം ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി 2004ല്‍ ആണു ചുവന്ന ഗ്രഹത്തിലെത്തിയത്. അന്നുമുതല്‍ പേടകം ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പലര്‍ക്കും കൗതുകമായിരുന്നു. പേടകം അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ഷൂസ് എന്നു തോന്നിപ്പിക്കുന്ന ഒരു ചിത്രം കിട്ടിയിട്ടുണ്ട്. യുഎഫ്ഒ സൈറ്റിംഗ്സ് എന്ന ബ്ലോഗിലാണ് ഇതു സംബന്ധിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിചിത്രവര്‍ഗം ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് ഈ ഷൂസ് എന്നാണു ബ്ലോഗിന്റെ സ്ഥാപകനായ സ്‌കോട്ട് സി വാറിംഗ് അവകാശപ്പെടുന്നത്.

2013ല്‍ എടുത്ത ഈ ഫോട്ടോ ഈ വര്‍ഷമാണു ശ്രദ്ധയില്‍ പെടുന്നത്. ചൊവ്വയുടെ രാജാവിന്റെ ഇടത്തെ കാലിലെ ഷൂ ആണിത്-അദ്ദേഹം പറയുന്നു. പേടകം അയച്ച പല ഫോട്ടോകളിലും അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന വാദവുമായി നേരത്തെയും പലരും രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 minutes ago)

ജില്ലാ കമ്മിറ്റിയില്‍ വീഴ്ച സമ്മതിച്ച് എം.വി ഗോവിന്ദന്‍  (5 minutes ago)

വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി  (11 minutes ago)

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി  (17 minutes ago)

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്  (21 minutes ago)

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്  (26 minutes ago)

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....  (31 minutes ago)

റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...  (42 minutes ago)

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...  (47 minutes ago)

രമേശ് പിഷാരടിയുടെ എംഎല്‍എ ഓഫിസ് ഉടന്‍ പാലക്കാട്ടു തുറക്കും  (49 minutes ago)

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍...  (51 minutes ago)

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും...  (56 minutes ago)

അങ്കമാലിയില്‍ പത്ത് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (57 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

സിനിമ ഉപേക്ഷിച്ച് പിഷാരടി പാലക്കാട്ട് എത്തിയത് ഇതിനായിരുന്നോ?! കണ്ണ് തള്ളി അണികളും പ്രതിപക്ഷവും...  (1 hour ago)

Malayali Vartha Recommends