സിറിയയില്‍ ബാരല്‍ ബോംബ് ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ആലപ്പോയില്‍ സൈന്യം നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ 11 കുട്ടികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ആലപ്പോയിലെ ബാബ് അല്‍ നയ്‌റാബിലായിരുന്നു ആക്രമണമുണ്ടായത്.
വ്യാഴാഴ്ച റിബലുകളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സംഭവങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha


























