പറക്കലിനിടെ വിമാനത്തിന്റെ എഞ്ചിന്‍ അടര്‍ന്നുവീണു; ഒറ്റ എഞ്ചിനുമായി വിമാനം നിലത്തിറക്കി

മുപ്പതിനായിരം അടി മുകളില്‍ പറക്കുകയായിരുന്ന അമേരിക്കയിലെ സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ഇരട്ട എഞ്ചിനുകളില്‍ ഒന്ന് അടര്‍ന്നു വീണു. ചിറകിന്റെ ഭാഗത്ത് പൊട്ടിത്തെറിയോടെയാണ് എഞ്ചിന്‍ അടന്ന് വീണത്. അതോടെ വിമാനത്തിനു ഗുരുതരമായ തകരാറു സംഭവിച്ചെന്നു തിരിച്ചറിഞ്ഞ പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കി. 99 യാത്രക്കാരും അഞ്ച് ജീവനക്കാരും ആ വിമാനത്തിലുണ്ടായിരുന്നു. പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് അവരെ രക്ഷിക്കാനായത്.
അമരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍നിന്നു ഓര്‍ലാന്‍ഡോയിലേക്കു പോവുകയായിരുന്നു വിമാനം. പെട്ടെന്നായിരുന്നു പൊട്ടിത്തെറിയും കുലുക്കവും പുറത്തു പുകനിറഞ്ഞതും. വിമാനമാകട്ട അപ്പോള്‍ സമുദ്രനിരപ്പില്‍നിന്നു 30,700 അടി ഉയരത്തില്‍.
ജനലിലൂടെ പുറത്തേക്കു നോക്കിയ യാത്രക്കാര്‍ ഭയചകിതരായി. പുറത്താകെ പുക. താഴെ മെക്‌സിക്കന്‍ ഉള്‍ക്കടല്‍. ഉടനെ വിമാനം തൊട്ടടുത്ത വിമാനത്താവളമായ പെനസ്‌കോളയില്‍ ഇറക്കാന്‍ പൈലറ്റ്.തീരുമാനിക്കുകയായിരുന്നു
ഗുരുതരമായ അപകടത്തിലാണു വിമാനമെന്നു പൈലറ്റ് അറിയിച്ചതനുസരിച്ച് പെനസ്‌കോള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി നല്‍കുകയായിരുന്നു.
ബോയിംഗ് 737 ഇനത്തിലെ വിമാനമാണ് വന്‍ ദുരത്തിന്റെ വക്കില്‍നിന്നു രക്ഷപ്പെട്ടത്. ഒറ്റ എന്‍ജിനുമായാണ് വിമാനം നിലത്തിറക്കിയത്.
https://www.facebook.com/Malayalivartha


























