ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരനായ അബു മുഹമ്മദ് അല്‍ അദാനി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ പ്രമുഖനായ അബു മുഹമ്മദ് അല്‍ അദാനി സിറിയയില്‍ യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എസിനു പിന്നാലെ ഐ.എസും അദാനിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഐ.എസ് അധീനതയിലായ ആലപ്പോ നഗരം വീണ്ടെടുക്കാന്‍ സഖ്യസേന നടത്തുന്ന വ്യോമാക്രമണ പരമ്പരയ്ക്കിടെയാണ് അദാനി കൊല്ലപ്പെട്ടത്. ആലപ്പോയുടെ പ്രവിശ്യാ നഗരമായ അല്‍ ബാബിലാണ് ഭീകരന്‍ വധിക്കപ്പെട്ടതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഒറ്റ തിരിഞ്ഞുള്ള ചാവേര്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കിയ ഐ.എസ്. ഭീകരനാണ് അബു മുഹമ്മദ് അല്‍ അദാനി. പാരീസിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടന പരമ്പരകളും ആക്രമണങ്ങളും അല്‍ അദാനിയുടെ ആഹ്വാനങ്ങള്‍ക്ക് ശേഷമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha


























