അമേരിക്കയില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി

അമേരിക്കയില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അജ്ഞാതന്‍ ക്രൂരമായി കുത്തിക്കൊന്നു. ന്യുയോര്‍ക്കില്‍ ബുധനാഴ്ച രാത്രി പലചരക്ക് കട അടച്ചശേഷം ഭര്‍ത്താവായ ഷംസുല്‍ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിക്ക് കുത്തേറ്റത്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ അക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്.
നാല് ഇഞ്ച് നീളമുള്ള കത്തി കൊണ്ട് നസ്മയുടെ നെഞ്ചില്‍ അക്രമി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസ്മിനെ ഭര്‍ത്താവ് താങ്ങിയെടുത്തെങ്കിലും രക്തം അദ്ദേഹത്തിന്റെ കൈകളിലൂടെ ധാരാളമായി ഒഴുകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആഴച്കള്‍ക്കുമുമ്പ് ബംഗ്ലാദേശി വംശജനായ മുസ്‌ലിം പുരോഹിതനും സഹായിയും അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും തെരുവിലെ കാമറയില്‍ ഒരാള്‍ ഓടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























