മാതൃത്വം സ്വപ്‌നങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിച്ച് ഒരു അമ്മ

മാതൃത്വമാണ് തനിക്കെല്ലാം എന്നൊരമ്മ. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കടിഞ്ഞാണിടാനുള്ള കാരണമായാണ് പല അമ്മമാരും മാതൃത്വത്തെ കാണുന്നത്. പണ്ടുകാലത്ത് പ്രത്യേകിച്ചും. എന്നാല്‍ കാലം മാറിയപ്പോള്‍ ഏറെക്കുറെ അതിന് മാറ്റം വന്നു. പക്ഷെ അപ്പോഴും നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ഇപ്പോഴും കുഞ്ഞുങ്ങളായാല്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുക എന്ന് കരുതുന്നവര്‍ ധാരാളമാണ്.
അടുത്തിടെ ജര്‍മന്‍ പത്രമായ ടാഗസ്പീഗലിന് നല്‍കിയ അഭിമുഖത്തില്‍ നാടകനടിയായ മറീന അബ്രമോവിക് പറഞ്ഞു കുട്ടികളുണ്ടാകുന്നത് അവരുടെ സര്‍ഗ്ഗശക്തി ഇല്ലാതാക്കുമെന്ന്. 'എന്റെ ജോലിയെ ബാധിക്കുമെന്നതിനാല്‍ മൂന്ന് വട്ടമാണ് ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയത്' മറീന അഭിമുഖത്തില്‍ പറഞ്ഞു. ഒരു പ്രസവം മാത്രമാണ് ശരീരത്തിന് താങ്ങാനാവുക എന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ബ്രൂക്‌ലിന്‍ സ്വദേശിയും കലാകാരിയുമായ ഹെയിന്‍ കോ മറീനയുടെ അഭിപ്രായത്തിന് മറുപടിയുമായി ഫെയ്‌സ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. തന്റെ ഇരട്ടക്കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനൊപ്പം ജോലിയില്‍ ഏര്‍പ്പെടുന്നതാണ് ആ ചിത്രം. 'എന്റെ ഇരട്ടക്കുട്ടികള്‍ക്ക് അഞ്ച് ആഴ്ച പ്രായമുള്ളപ്പോള്‍ അവര്‍ക്ക് മണിക്കൂറുകള്‍ ഇടവിട്ട് പാല്‍ കൊടുക്കേണ്ടതിനാല്‍ എനിക്ക് ഉറക്കം ശരിയാവാറില്ലായിരുന്നു. അപ്പോഴെല്ലാം ഞാന്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. മറീന അബ്രമോവിക് വിചാരിക്കുന്നത് കുട്ടികള്‍ നമ്മളെ കലാലോകത്ത് നിന്ന് പിന്തിരിപ്പിക്കുമെന്നാണ്. അതൊരു തെറ്റായ ധാരണയാണ്', ഹെയിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























