കാനഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

കിഴക്കന്‍ കാനഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്യാപ്‌ബെല്‍റ്റണ്‍ ടൗണിനു സമീപമുള്ള പുഴയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ക്യാപ്‌ബെല്‍റ്റണിലെ വൈദ്യുതിബന്ധം താറുമാറായതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























