മൊസൂളില്‍ യുഎസ് വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഇറാക്കിലെ മൊസൂളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഐഎസിന്റെ ഉയര്‍ന്ന നേതാവും ഉള്‍പ്പെടുന്നതായി വിവരമുണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രമണത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റതായും സുരക്ഷാസേന അറിയിച്ചു.
https://www.facebook.com/Malayalivartha


























