മഴുവുമായെത്തിയ കൊള്ളക്കാരെ നേരിട്ട ആറുവയസുകാരി, സാറാ പട്ടേല്‍ താരമാവുന്നു

പിതാവിന്റെ ഇലക്ട്രിക്കല്‍ കട കൊള്ളയടിക്കാനെത്തിയ ആയുധധാരികളെ നേരിട്ട ഇന്ത്യന്‍ വംശജ ആറു വയസ്സുകാരി സാറ പട്ടേല്‍ താരമാവുന്നു. ഓക്ലന്‍ഡിലെ കടയില്‍ ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കൊള്ളക്കാരന്റെ കാലില്‍ പിടിച്ചു പിന്നോട്ടുവലിക്കുന്ന സാറയുടെ ചിത്രം സിസി ടിവിയില്‍ പതിഞ്ഞതോടെയാണ് കൊച്ചുമിടുക്കിയുടെ ധീരത ലോകം അറിയുന്നത്.
ആറംഗ സംഘം അക്രമിക്കുന്നതിനിടെ കടയിലേക്ക് എത്തിയ സാറ അക്രമിയെ തടയാന്‍ ശ്രമിച്ചത്. അക്രമിയുടെ കയ്യില്‍ മഴു കണ്ടതോടെ പിടിവിട്ട് ഓടിയെങ്കിലും സാറ വെറുതെയിരുന്നില്ല. കടയിലുണ്ടായിരുന്ന മുത്തച്ഛനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ അഞ്ചുപേരെ പൊലീസ് പിന്തുടര്‍ന്നു പിടിച്ചു.



https://www.facebook.com/Malayalivartha


























