ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍ അന്തരിച്ചു

മാസ്മരിക സംഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ച പ്രശസ്ത ജമൈക്കന്‍ പോപ് സംഗീതജ്ഞന്‍ പ്രിന്‍സ് ബസ്റ്റര്‍(78) അന്തരിച്ചു. പ്രാദേശിക സമയം രാവിലെ 7.20ന് മയാമിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ബസ്റ്ററുടെ നിര്യാണത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
1938 സെപ്റ്റംബര്‍ എട്ടിന് ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് സെസില്‍ ബസ്റ്റമെന്റ് കാംബെല്‍ എന്ന പ്രിന്‍സ് ഗായകനും ഗാനരചയിതാവുമായ ബസ്റ്ററുടെ ജനനം. 1960 കളില്‍ ജമൈക്കയുടെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന സ്‌കാ സംഗീതവുമായി ആരാധകരെ വിസ്മയിപ്പിച്ചിരുന്ന ഗായകനായിരുന്നു ബസ്റ്റര്‍. റോക്ക് സ്റ്റെഡി, റെഗ്ഗെ എന്നീ സംഗീത ശൈലികളുടെ മുന്‍ഗാമിയാണ് സ്‌കാ.
ബസ്റ്ററിന്റെ മാഡ്‌നെസ്(1963), വാഷ് വാഷ് (1963), വണ്‍ സ്റ്റെപ്പ് ബിയോന്റ്(1964), അല്‍ കാപോണ്‍(1964) തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായിരുന്നു. ബോക്‌സര്‍ മുഹമ്മദ് അലിയുമായുള്ള ക്ഷണം സ്വീകരിച്ച ബസ്റ്റര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























