കുഞ്ഞു മനസിലെ വലിയ പ്രതികാരം, എട്ടാം വയസ്സിലെ പീഡനത്തിന് പകരം വീട്ടാന്‍ യുവതി പോലീസായി, ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവിനെ 15 വര്‍ഷങ്ങള്‍ക്കു ശേഷം ജയിലിലാക്കി

തന്റെ മനസ്സില്‍ കിടന്ന പ്രതികാരത്തിന് യുവതി പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ബന്ധുവിനെ ജയിലിലാക്കി. ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസില്‍ ജോലി നേടിയ ശേഷമാണ് യുവതി ജയിലിലാക്കിയത്. യുഎസിലെ ലൂസിയാനയിലാണ് സംഭവം. തന്റെ ബന്ധു കൂടിയായ എര്‍ലിസ് ചൈസണ്‍ എന്നയാളെയാണ് ടെക്സസ് പോലീസില്‍ ഉദ്യോഗസ്ഥയായ യുവതി ജയിലിലടച്ചത്.
ഇപ്പോള്‍ 27 വയസുള്ള യുവതിയെ ചെറുപ്പത്തില്‍ എര്‍ലിസ് പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു.തന്റെ എട്ടാം വയസ് മുതല്‍ നാലുവര്‍ഷത്തേക്കു എര്‍ലിസ് സ്ഥിരമായി പീഡിപ്പിച്ചു വന്നിരുന്നു. ശേഷം 2014ല്‍ പോലീസായി ജോലിക്കു കയറിയ യുവതി തന്റെ ഇരുപത്തിയേഴാം വയസില്‍ ചൈസണുമായി കൂടിക്കാഴ്ച നടത്തി. 15 വര്‍ഷത്തിനുശേഷം ടെക്സസിലെ പാര്‍ക്കിലായിരുന്നു കൂടിക്കാഴ്ച. താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളെക്കുറിച്ച് ചൈസണുമായി സംസാരിച്ചു.ചൈസണ്‍ പ്രതികരമറിയാതെ എല്ലാം ഉള്ളു തുറന്നു പറഞ്ഞു.
ഈ ദൃശ്യങ്ങളെല്ലാം ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഒളികാമറയില്‍ പിടിച്ചെടുക്കുകയും ചെയ്തു. വീഡിയോയില്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം ചൈസണ്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ തെളിവാക്കിയാണ് ചൈസണെ യുവതി കുടുക്കിയത്. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























