സ്വവര്‍ഗ്ഗ പ്രണയം: പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റിലായി

മാറിയ ലോകത്ത് വല്ലാതെ മാറിയ വ്യത്യസ്ത ചിന്താരീതികള്‍ ഉള്ള മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ലോകം മാറിയിട്ടും മറ്റുള്ളവര്‍ തങ്ങളെപ്പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യണമെന്ന മനുഷ്യന്റെ മനസ്ഥിതി എന്നും ഒരു വെല്ലുവിളിയാണ്. ഓരോരുത്തരുടേയും ജീവിതം അവരുടെ ഇഷ്ടം. അത്ര തന്നെ എല്ലാം.
ഡങ്കണ്‍ (ഒക്കലഹോമ)സ്വവര്‍ഗ വിവാഹത്തിനു അമേരിക്കയില്‍ നിയമസാധുത നല്‍കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുള്ള അനുമതിയില്ല എന്നാണ് ഒക്കലഹോമയില്‍ പരസ്പരം വിവാഹിതരായ അമ്മയുടെയും മകളുടെയും അറസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.
പാട്രീഷാ സ്പാന്‍ (43), മിസ്റ്റിക് സ്പാന്‍ (25) എന്നിവരാണ് കൊമാച്ചി കൗണ്ടി കോര്‍ട്ടിലെ രേഖകള്‍ അനുസരിച്ചു വിവാഹിതരായത്. 2016 മാര്‍ച്ചിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ ഏഴിനാണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അധികൃതര്‍ പുറത്തു വിട്ടത്.
മിസ്റ്റിക്ക് ജന്മം നല്‍കിയത് പട്രീഷയാണെന്നു ആശുപത്രി രേഖകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, മിസ്റ്റിയും സഹോദരനും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നവെന്നും, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഒത്തു ചേര്‍ന്നതെന്നും പട്രീഷ്യ പൊലീസിനു മൊഴി നല്‍കി. പരസ്പരം വിവാഹം കഴിച്ചതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. മിസ്റ്റിയുടെ ലാസ്റ്റ് നെയും ജനനസര്‍ട്ടിഫിക്കറ്റില്‍ ഇല്ലാത്തതിനാല്‍ വിവാഹത്തിനു നിയമ സാധുതയുണ്ടെന്നു പട്രീഷ്യ പറയുന്നു.
ഒക്കലഹോമ ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ടമെന്റ് നടത്തിയ അന്വേഷണത്തിലാണ് നിയമ വിരുദ്ധമായ വിവാഹ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ അമ്മയെയും മകളെയും സ്റ്റീഫന്‍സ് കൗണ്ടി ജയിലില്‍ അടച്ചതായി ഡിക്ടടീവ് അറിയിച്ചു. കോടതി രേഖകള്‍ അനുസരിച്ചു പട്രീഷ 2008 ല്‍ സ്വന്തം മകനെ വിവാഹം കഴിച്ചതായും 2010 ല്‍ വിവാഹ സാധുത നഷ്ടമായതായും രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























