Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഐ.എസ്സിന്റെ കോട്ടകളെല്ലാം ഒന്നൊന്നായി തകരുന്നു; തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ദാബിക് ഗ്രാമം തിരികെ പിടിച്ചെടുത്തു

17 OCTOBER 2016 11:56 AM IST
മലയാളി വാര്‍ത്ത

തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരുടെ കൈയില്‍ നിന്ന് വടക്ക്പടിഞ്ഞാറന്‍ സിറിയയിലെ ദാബിക് ഗ്രാമം തിരികെ പിടിച്ചു. ദാബിക് തിരിച്ച് പിടിക്കാന്‍ തുര്‍ക്കി ഈ മാസം ആദ്യം തന്നെ സൈനിക നടപടികള്‍ ആരംഭിച്ചതായിരുന്നു. തുര്‍ക്കി സൈന്യം സിറിയന്‍ വിമതരുമായി കൈകോര്‍ത്തപ്പോള്‍ യുദ്ധത്തിന് പുതിയമാനം തെളിയുകയായിരുന്നു. ശക്തമായ ഷെല്‍ ആക്രമണത്തില്‍ 28 ഭീകരര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള ഭീകരര്‍ ദാബിക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഐഎസ് സിദ്ധാന്തത്തിന്റെ കേന്ദ്രനഗരമാണ് തുര്‍ക്കി അതിര്‍ത്തിയില്‍നിന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള ദാബിക്ക്. ദാബിക്കില്‍വച്ചാണ് അന്ത്യവിധിദിനത്തില്‍ മുസ്‌ലിംകളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം നടക്കുക എന്നാണ് ഐഎസ് പ്രചരിപ്പിക്കുന്നത്. ഐഎസിന്റെ ഓണ്‍ലൈന്‍ മാഗസിനു പേരിട്ടിരിക്കുന്നതും ദാബിക്ക് എന്നാണ്.

ഓഗസ്റ്റ് 2014 മുതല്‍ ദാബിക്കിന്റെ നിയന്ത്രണം ഐഎസിന്റെ കൈകളിലായിരുന്നു. ദാബിക്കില്‍നിന്നു പിന്മാറിയ ഭീകരര്‍ നഗരത്തില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായി സംശയിക്കുന്നു. ഇതിനിടെ സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സ്വിറ്റ്‌സര്‍ലണ്ടില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആശയങ്ങളുടെ കൈമാറ്റമേ നടന്നുള്ളുവെന്നും കരാറുണ്ടാക്കാനായില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

ആറാംവര്‍ഷത്തിലേക്കു കടന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു യൂറോപ്യന്‍ നേതാക്കളുമായി ലണ്ടനില്‍ ചര്‍ച്ച തുടരുമെന്നു കെറി അറിയിച്ചു.യുദ്ധത്തില്‍ ഇതിനകം മൂന്ന് ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (42 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends