പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 മരണം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ യാത്രാബസുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ലാഹോറില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ റഹിംയാര്‍ ഖാന്‍ ജില്ലയിലെ ഖാന്‍പുര മേഖലയിലാണു ദുരന്തമുണ്ടായത്. ബഹാവല്‍പ്പൂരില്‍നിന്നു ഫൈസലാബാദിനു പോയ ബസും കറാച്ചിയില്‍നിന്നു റഹിംയാര്‍ഖാനു വന്ന ബസും തമ്മിലാണു കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകട കാരണമെന്നു പറയപ്പെടുന്നു. ബസുകള്‍ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha


























