ട്രംപും മകനും ഭാര്യമാരുടെ വോട്ട് ഒളിഞ്ഞ് നോക്കി!

തെരഞ്ഞടുപ്പ് ദിനത്തിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടൊണാള്‍ഡ് ട്രംപ് ഒട്ടും പിശുക്ക് കാട്ടിയില്ല. ഭാര്യ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയാണ് ട്രംപ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ട്രംപ് കുടുംബത്തോടപ്പം ഈസ്റ്റ് മാന്‍ഹട്ടണിലെ പോളിങ് സേറ്റഷനിലാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഭാര്യ മെലാനിയ വോട്ട് ചെയ്യുന്ന സമയത്ത് ട്രംപ് ഒളിഞ്ഞ് നോക്കുകയായിരുന്നു.
എന്തായാലും ട്രംപിന്റെ ഒളിഞ്ഞ് നോട്ടം സോഷ്യല്‍ മീഡിയയിലും തരംഗമായി. ട്രംപിനെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു കഴിഞ്ഞു.
ഇതിനിടെ ഭാര്യ ലാറ യുസാന്‍ക വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കി മകന്‍ എറിക് ട്രംപും പിതാവ് ട്രംപിന്റെ പാത പിന്തുടര്‍ന്നു.
വോട്ട് ചെയ്തതിനു ശേഷം എറിക് ട്രംപ് ട്വിറ്ററില്‍ ബാലറ്റ് പേപ്പറിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതും വിവാദമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























