Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പുരുഷന്‍മാരുടെ 7 ജോലികള്‍!

09 NOVEMBER 2016 03:37 PM IST
മലയാളി വാര്‍ത്ത

പരിഷ്‌ക്കാരി ജോലിക്കാരന്‍ പയ്യന്‍മാരെ മതി ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. അല്ലാത്തവരുടെ ഒക്കെ കാര്യം സ്വാഹയാണ് മക്കളേ. കലികാലം അല്ലാതെന്ത്. വിമാനം നിയന്ത്രിക്കുന്ന സുന്ദരനായ യുവാവിനെ ഏത് സ്ത്രീയാണ് ഇഷ്ടപ്പെടാതിരിക്കുന്നത്. പുരുഷന്‍മാരുടെ ജോലി, സ്ത്രീകള്‍ ഏറ്റവുമധികം പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണ്. സ്ത്രീകളില്‍ ഏറ്റവുമധികം മതിപ്പുണ്ടാക്കുന്ന പുരുഷന്‍മാരുടെ 7 ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
സ്ത്രീക്ക് ഒരു പുരുഷനെ ഇഷ്ടപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. വ്യക്തിത്വം, പെരുമാറ്റം, വസ്ത്രധാരണം, സൗന്ദര്യം അങ്ങനെ പല ഘടകങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാത്ത പ്രധാനപ്പെട്ട ഒരു ഘടകം കൂടിയുണ്ട്. പുരുഷന്‍മാരുടെ ജോലി, സ്ത്രീകള്‍ ഏറ്റവുമധികം പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണ്. സ്ത്രീകളില്‍ ഏറ്റവുമധികം മതിപ്പുണ്ടാക്കുന്ന പുരുഷന്‍മാരുടെ 7 ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, ഷെഫ്
നല്ലൊരു പാചകക്കാരനാണെങ്കില്‍ സ്ത്രീകളുടെ മനസ് കീഴടക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. അതുകൊണ്ടുതന്നെ പ്രമുഖ ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും ഷെഫുമാര്‍ സ്ത്രീകളുടെ ആരാധനയ്ക്ക് പാത്രമാകുന്നവരാണ്.
2, പൈലറ്റ്
പൈലറ്റ് എന്നത്, ഏറെ അഭിമാനകരമായ പ്രൊഫഷനാണെന്ന് മാത്രമല്ല, നല്ല സമ്പാദ്യവും കൊണ്ടുവരുന്ന ഒന്നാണ്. വിമാനം നിയന്ത്രിക്കുന്ന സുന്ദരനായ യുവാവിനെ ഏത് സ്ത്രീയാണ് ഇഷ്ടപ്പെടാതിരിക്കുന്നത്.
3, ഡോക്ടര്‍
സ്ത്രീകളുടെ മനസില്‍ ഏറെ മതിപ്പുള്ളവരായിരിക്കും പുരുഷന്‍മാരായ ഡോക്ടര്‍മാര്‍. സമൂഹത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്ന സ്വാധീനവും, പെണ്‍കുട്ടികള്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
4, ബിസിനസുകാരന്‍
ബിസിനസില്‍ വിജയം നേടാന്‍ ഏറെ സാമര്‍ത്ഥ്യവും ബുദ്ധിയും വേണം. ബിസിനസില്‍ ഉയരങ്ങള്‍ താണ്ടുന്ന ചെറുപ്പക്കാര്‍, എക്കാലവും സ്ത്രീകളുടെ മനംകവരുന്നവരാണ്.
5, ഐടി വിദഗ്ദ്ധന്‍
ഐ ടി മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്ല പ്രതിഫലമാണ് ലഭിക്കുന്നത്. സമൂഹത്തില്‍ ഏറെ മാന്യതയുള്ള ജോലിയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എന്നത്. അതുകൊണ്ടുതന്നെ, യുവതികള്‍ ഇത്തരക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എത്രയോ മലയാളി സിനിമാ നടിമാരാണ് അമേരിക്കയിലും മറ്റും ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെ വിവാഹം കഴിച്ചിട്ടുള്ളത്.
6, പട്ടാളക്കാരന്‍
സമൂഹത്തില്‍ ഏറെ അംഗീകാരമുള്ളവരാണ് പട്ടാളക്കാര്‍. രാജ്യസേവനം നടത്തുന്ന പട്ടാളക്കാരെ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളില്‍ നല്ലൊരു പക്ഷവും. തന്റെ ഭാവി വരനെ തെരഞ്ഞെടുക്കേണ്ട അവസരം വരുമ്പോള്‍, പട്ടാളക്കാരന് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇതുകൊണ്ടാണ്.
7, ക്രിയേറ്റീവ് പ്രൊഫഷന്‍
എഴുത്തുകാരന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പ്രൊഫഷനുകളുള്ള പുരുഷന്‍മാരെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. സര്‍ഗ സൃഷ്ടികളിലൂടെ ആരാധകരെ സൃഷ്ടിക്കുന്ന ചെറുപ്പക്കാരെ ജീവിത പങ്കാളിയാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളില്‍ ഏറെപ്പേരും.
എല്ലാവര്‍ക്കും അന്നവും സുരക്ഷയും നല്‍കുന്നത് കൃഷിക്കാരനും പട്ടാളക്കാരനുമാണെങ്കിലും അവരോടും ജോലിയോടും പെണ്‍കുട്ടികള്‍ക്ക് സിമ്പതി മാത്രമാണ്. അടിച്ചുപൊളിക്കാന്‍ മറ്റവര്‍ തന്നെയാണ് സൂപ്പര്‍ എന്നതാണ് മാനദണ്‍ഡം...ഹാ.. നടക്കട്ടെ.. പരിഷ്‌ക്കാരലോകമല്ലേ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (7 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (14 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (36 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (54 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends