അള്‍ജീരിയയില്‍ എട്ടുദിവസത്തെ ദേശീയ ദുഖാചരണം

ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയോടുള്ള ആദരസൂചകമായി അള്‍ജീരിയയില്‍ എട്ടുദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ഫ്‌ളിക്കയാണ് ദുഖാചരണം പ്രഖ്യാപിച്ചത്. കാസ്‌ട്രോയുടെ മരണത്തില്‍ ദുഖമറിയിച്ചുകൊണ്ട് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കു കത്തെഴുതി.
1954ല്‍ ഫ്രഞ്ച് സൈന്യം അള്‍ജീരിയയിലേക്ക് അധിനിവേശം നടത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ തുണനിന്നത് ക്യൂബയും കാസ്‌ട്രോയായിരുന്നു. ഇതിനോടുള്ള ആദരസൂചകമായാണ് ദുഖാചരണം.
https://www.facebook.com/Malayalivartha






















