പരിശീലന പറക്കലിനിടയില്‍ കനേഡിയന്‍ യുദ്ധവിമാനം തകര്‍ന്നു പൈലറ്റ് മരിച്ചു

പരിശീലന പറക്കലിനിടയില്‍ കനേഡിയയുടെ സിഎഫ്-188 യുദ്ധവിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. അല്‍ബര്‍ട്ടയിലെ കോള്‍ഡ് ലെയ്ക്കിനു സമീപമായിരുന്നു വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം ഏഴ് മണിക്കായിരുന്നു സംഭവം. വ്യോമസേന മേധാവി മേജര്‍ സ്‌കോട്ട് സ്പൂര്‍ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു.
മരിച്ച പൈലറ്റിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ചു കനേഡിയന്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. 2010 ലും സമാന സംഭവം കനേഡിയയില്‍ ഉണ്ടായിട്ടുണ്. അന്ന് രാത്രികാല പരിശീലനത്തിനിടെ സിഎഫ്-188 വിമാനം തകര്‍ന്നു പൈലറ്റ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























