പാക്കിസ്ഥാനില്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ 19 പേരെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ 19 പേരെ അക്രമികള്‍ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ സര്‍ഗോദ ജില്ലയിലെ മുഹമ്മദ് അലി ഗുജ്ജര്‍ ദര്‍ഗയിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളും ഉള്‍പ്പെടുന്നു. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം.
ദര്‍ഗയുടെ സൂക്ഷിപ്പുകാര്‍ സന്ദര്‍ശകര്‍ക്കു ലഹരിനല്‍കിയതിനുശേഷം കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്നു ലഭിക്കുന്ന വിവരം. ദര്‍ഗയുടെ സൂക്ഷിപ്പുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദര്‍ഗയുടെ സൂക്ഷിപ്പിനെച്ചൊല്ലി രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിട്ടുണ്ട്. സര്‍ഗോദയിലെ ആശുപത്രി പരിസരത്ത് പോലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























