ഫാമിലെ പശുക്കള്‍ക്ക് ദിവസവും നാലു ലിറ്റര്‍ മദ്യം; കാരണമറിയേണ്ടേ...

മനുഷ്യന്‍ മദ്യം വാങ്ങുന്നതും കുടിക്കുന്നതുമൊന്നും ഒരു പുതുമയല്ല. എന്നാല്‍ പശുവിന് മദ്യം നല്‍കുന്ന ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ സംഭവം സത്യമാണ്. ബെല്‍ജിയത്തിലെ ചിമെയ് സ്വദേശിയായ ഹ്യൂഗ്‌സ് ഡെര്‍സെല്ലി എന്ന ഫാം ഉടമയാണ് തന്റെ പശുക്കള്‍ക്ക് ദിവസവും നാലു ലിറ്റര്‍ ബിയര്‍ നല്‍കുന്നത്. മാംസത്തിന് സ്വാദ് കൂടുതല്‍ ലഭിക്കുന്നതിനായാണ് അദേഹം തന്റെ ഫാമിലെ ചില പശുക്കള്‍ക്ക് ബിയര്‍ നല്‍കുന്നത്.
ജാപ്പനീസ് മാംസ വ്യാപാരികള്‍ അവരുടെ പശുക്കള്‍ക്ക് ബിയര്‍ കുടിക്കാന്‍ നല്‍കുമെന്ന് കേട്ടറിഞ്ഞാണ് ഹ്യൂഗ്‌സ് ഈ മാര്‍ഗം സ്വീകരിച്ചത്. കഴിഞ്ഞ നവംബര്‍ മുതലാണ് അദ്ദേഹം തന്റെ ഫാമിലെ രണ്ടു പശുക്കള്‍ക്ക് ബിയര്‍ നല്‍കാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ഈ പശുക്കളുടെ ഇറച്ചിക്ക് വളരെ സ്വാദ് ലഭിച്ചുവെന്നാണ് അദേഹം പറയുന്നത്.
അഞ്ചു ശതമാനം മാത്രം ആല്‍ക്കഹോള്‍ അടങ്ങിയ ബിയറാണ് ഹ്യൂഗ്‌സ് തന്റെ പശുക്കള്‍ക്ക് നല്‍കുന്നത്. പശുക്കള്‍ക്ക് ബിയര്‍ നല്‍കുന്നതു കൊണ്ട് അവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രല്ല, പശുക്കളുടെ വയറ്റില്‍ ആരോഗ്യകരമായ പല മാറ്റങ്ങളും ഇതിനെ തുടര്‍ന്ന് ഉണ്ടാകും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ മദ്യത്തിന്റെ അംശം അവയുടെ രക്തത്തില്‍ കലരുകയുള്ളു.
മറ്റു മാംസങ്ങളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണെന്നാണ് ഹ്യൂഗ്‌സ് പറയുന്നത്.
https://www.facebook.com/Malayalivartha
























