സ്‌റ്റോക്‌ഹോമിലെ ഭീകരാക്രമണത്തില്‍ മരണം നാലായി; രണ്ടുപേര്‍ അറസ്റ്റില്‍

സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 15 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പിടിയിലായവരിലൊരാള്‍ ഉസ്‌ബെക്കിസ്താന്‍ സ്വദേശിയായ 39കാരനാണ്.
നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റില്‍ കാല്‍നടക്കാര്‍ക്ക് വേണ്ടിയുള്ള തെരുവായ ഡ്രോട്ട്‌നിങ്ഗാറ്റനില്‍ കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. ഭീകരാക്രമണമാണ് 
ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പെട്ടെന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാന്‍ ലൂഫ് വാന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























